സ്വാശ്രയ പരീക്ഷ റദ്ദാക്കി; സര്‍ക്കാരിനെതിരെ കോടതി

സര്‍ക്കാരിനെതിരെ രൂക്ഷമായ വാക്കുകളാണ് കോടതി ഉപയോഗിച്ചത്. ചട്ടവിരുദ്ധമായി പ്രവേശനം നടത്തിയ സീറ്റുകള്‍ പിടിച്ചെടുക്കാത്തത് നാണംകെട്ട നടപടിയെന്നും കോടതി വിമര്‍ശിച്ചു.
സുപ്രീംകോടതിയാണ് മാനേജ്‌മെന്റുകള്‍ക്ക് പ്രവേശന പരീക്ഷ നടത്താന്‍ അനുമതി നല്‍കിയത്. മുഹമ്മദ് കമ്മറ്റിയുടെ മേല്‍നോട്ടമില്ലാതെ പരീക്ഷ നടത്തിയതിനെതിരേ കോഴിക്കോട് സ്വദേശിനിയായ ആമിന നെഹ്‌ന എന്ന വിദ്യാര്‍ഥിനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
മേല്‍നോട്ടാധികാരി ഇല്ലാതെ പ്രവേശന പരീക്ഷ നടത്തിയതിന് മാനേജ്‌മെന്റ് അസോസിയേഷനോട് അഞ്ചു ലക്ഷം രൂപ ലീഗല്‍ സര്‍വീസ് അതോറിറ്റിയ്ക്കും 2,5000 രൂപ ഹര്‍ജിക്കാരിയ്ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


Click it and Unblock the Notifications