കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ പരീക്ഷ റദ്ദാക്കി; സര്‍ക്കാരിനെതിരെ കോടതി

  • By Ajith Babu
Google Oneindia Malayalam News

High Court
കൊച്ചി: സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് നടത്തിയ പ്രവേശന പരീക്ഷ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. ഈ കോളജിലെ സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു പ്രവേശന പരീക്ഷാ ലിസ്റ്റില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.

സര്‍ക്കാരിനെതിരെ രൂക്ഷമായ വാക്കുകളാണ് കോടതി ഉപയോഗിച്ചത്. ചട്ടവിരുദ്ധമായി പ്രവേശനം നടത്തിയ സീറ്റുകള്‍ പിടിച്ചെടുക്കാത്തത് നാണംകെട്ട നടപടിയെന്നും കോടതി വിമര്‍ശിച്ചു.

സുപ്രീംകോടതിയാണ് മാനേജ്‌മെന്റുകള്‍ക്ക് പ്രവേശന പരീക്ഷ നടത്താന്‍ അനുമതി നല്‍കിയത്. മുഹമ്മദ് കമ്മറ്റിയുടെ മേല്‍നോട്ടമില്ലാതെ പരീക്ഷ നടത്തിയതിനെതിരേ കോഴിക്കോട് സ്വദേശിനിയായ ആമിന നെഹ്‌ന എന്ന വിദ്യാര്‍ഥിനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

മേല്‍നോട്ടാധികാരി ഇല്ലാതെ പ്രവേശന പരീക്ഷ നടത്തിയതിന് മാനേജ്‌മെന്റ് അസോസിയേഷനോട് അഞ്ചു ലക്ഷം രൂപ ലീഗല്‍ സര്‍വീസ് അതോറിറ്റിയ്ക്കും 2,5000 രൂപ ഹര്‍ജിക്കാരിയ്ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

English summary
The Kerala High Court on Wednesday cancelled the entrance exam conducted by the self-financing managements for management seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X