ഓട്ടോ കുഴിയില്‍ വീണു; യുവതി പ്രസവിച്ചു
കാസര്‍ക്കോട്: ദേശീയപാതയിലെ കുഴിയില്‍ വീണ ഓട്ടോറിക്ഷയില്‍ യുവതി പ്രസവിച്ചു. കാസര്‍ക്കോട്ടെ കുമ്പള ബംബ്രാണ സ്വദേശി യോഗേഷിന്റെ ഭാര്യ സുഹാസിനി(24)ആണ് ഓട്ടോയില്‍ പ്രസവിച്ചത്.
പ്രസവവേദനയെത്തുടര്‍ന്ന് ഇവരെ കാസര്‍ക്കോട് ജനറല്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ദേശീയപാതയിലൂടെയായിരുന്നു യാത്ര. ഓട്ടോ റോഡിലെ കുഴിയില്‍ വീണപ്പോഴുണ്ടായ ശക്തമായ കുലുക്കത്തില്‍ സുഹാസിനി പ്രസവിക്കുകയായിരുന്നു.
തുടര്‍ന്ന് അടുത്തുള്ള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സുഹാസിനിയുടെ രണ്ടാമത്തെ പ്രസവമാണിത്.
സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍ക്കോട്ടെ റോഡുകളിലെ കുഴികളില്‍ വാഹനങ്ങള്‍ തെന്നി രണ്ട് പേര്‍ മരിച്ചിരുന്നു. ഏതാനും നാള്‍ മുമ്പ് കണ്ണൂരില്‍ ബസ് കുഴിയില്‍ ചാടിയതിനെത്തുടര്‍ന്ന് ഒരു യുവതിയുടെ ഗര്‍ഭമലസുകയും ചെയ്തിരുന്നു.












Click it and Unblock the Notifications