വനിത എസ്‌ഐയെ വളയ്ക്കാന്‍ ശ്രമം; യുവാവ് കുടുങ്ങി
കോഴിക്കോട്: വനിതാ എസ്‌ഐയെ കമന്റടിച്ച് വലയിലാക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് കൈയ്യോടെ പിടികൂടി. ചൊവ്വാഴ്ച കോഴിക്കോട്ടെ ഒരു മാളില്‍ മഫ്ടിയിലെത്തിയ വനിതാ എസ്‌ഐയെ കമന്റടിക്കുകയും കൂടെചെല്ലാന്‍ ക്ഷണിയ്ക്കുകയും ചെയ്ത മണക്കടവ് സ്വദേശി ബോബി ജോസഫി(32)നെയാണ് പിടികൂടിയത്.
മാളുകള്‍ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടെന്ന് പരാതിയെതുടര്‍ന്നാണ് വനിതാ എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തിയത്.
ഇതിനിടയിലാണ് ഇയാള്‍ വനിതാ എസ്‌ഐയെതന്നെ വളയ്ക്കാന്‍ ശ്രമിച്ച് വെട്ടിലായത്. സ്‌റ്റേഷനില്‍ എത്തിച്ച യുവാവിനെ പിന്നീട് താക്കീത് ചെയ്ത് വിട്ടയച്ചു.












Click it and Unblock the Notifications