കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

34 കുട്ടികളുടെ മരണം; വൈദികരുടെ പങ്ക് അന്വേഷിക്കും

  • By Ajith Babu
Google Oneindia Malayalam News

Dutch sex abuse panel probes 50s child deaths at church hospital
ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്‌സില്‍ ആറുപതിറ്റാണ്ടുമുമ്പ് കത്തോലിക്കാസഭയുടെ കീഴിലുള്ള ആശുപത്രികളില്‍ 34 കുട്ടികള്‍ ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചതിനെപ്പറ്റി അന്വേഷണം നടത്തുന്നു.

റോമന്‍ കത്തോലിക്ക പുരോഹിതര്‍ കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയത് സംബന്ധിച്ച രണ്ടായിരത്തോളം പരാതികള്‍ അന്വേഷിക്കുന്ന ഉന്നത കമീഷനാണ് കുട്ടികള്‍ അസാധാരണസാഹചര്യങ്ങളില്‍ മരണപ്പെട്ടതായി കണ്ടെത്തിയത്.

കത്തോലിക്ക സഭ നടത്തുന്ന സെന്റ് ജോസഫ് മാനസികാരോഗാശുപത്രിയില്‍ 1952-54 കാലത്ത് പതിനെട്ട് വയസ്സിന് താഴെയുള്ള 34 കുട്ടികള്‍ മരിച്ചതായാണ് കണ്ടെത്തല്‍. കമീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ അന്വേഷണമാരംഭിച്ചു.

1945 മുതലുള്ള കാലഘട്ടത്തില്‍ രണ്ടായിരത്തോളം കുട്ടികളെ പുരോഹിതര്‍ ലൈംഗികപീഡനത്തിനിരയാക്കിയതായി മുന്‍ വിദ്യാഭ്യാസമന്ത്രി വിം ഡീറ്റ്മാന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര കമീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണത്തിനിടെയാണ് 34 കുട്ടികളുടെ മരണത്തില്‍ അസ്വാഭാവികത കണ്ടെത്തിയത്.

ഈ മരണങ്ങള്‍ക്ക് ലൈംഗികപീഡനവുമായി ബന്ധമുണ്ടോ എന്ന് പറയാറായിട്ടില്ല. കത്തോലിക്ക സഭയുടെ റോര്‍മണ്ട് രൂപതയ്ക്കും തൊഴില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും കത്തോലിക്ക ബാലസംരക്ഷണ ഏജന്‍സിക്കും ഒരു പൊതുജനാരോഗ്യ ഇന്‍സ്‌പെക്ടര്‍ക്കും 50കളുടെ അവസാനത്തോടെ ഉണ്ടായ ഈ മരണങ്ങള്‍ സംബന്ധിച്ച് അറിയാമായിരുന്നെന്നും കമീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണത്തെ കത്തോലിക്കാ സഭ സ്വാഗതം ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് ഒളിയ്ക്കാനില്ലെന്നും അന്വേഷണവുമായി സഹകരിയ്ക്കുമെന്നും അവര്‍ പറഞ്ഞു.

English summary
DUTCH PROSECUTORS are to open an investigation into the mysterious deaths of 34 boys under the age of 18 at a home for mentally handicapped children in the southern province of Limburg in the early 1950s
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X