പിന്തുണ ഇടിഞ്ഞു; ഒബാമ ബസ് പര്യടനം തുടങ്ങി

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥകൊണ്ട് രാഷ്ട്രീയം കളിക്കുകയാണ് പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെന്ന് യാത്രയ്ക്ക് തുടക്കം കുറിച്ച് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സാമ്പത്തികനില ശക്തിപ്പെടുത്താനുള്ള പദ്ധതി സപ്തംബറില്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുമെന്ന് ഒബാമ പറഞ്ഞു. 2012 നവംബറിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
യാത്ര കടന്നുപോകുന്ന മിനസോട്ടയിലും അയോവയിലും ഇലിനോയിയിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഒബാമയ്ക്കായിരുന്നു ജയം. യാത്രയുടെ ഭാഗമായി പിയോസ്റ്റ അയോവ എന്നിവിടങ്ങളില്‍ ഗ്രാമീണ സാമ്പത്തിക ഫോറങ്ങളും ആറ്റ്കിന്‍സണ്‍, ആല്‍ഫ, ഇല്ലിനോയി എന്നിവിടങ്ങളില്‍ പൊതുയോഗങ്ങളും നടത്തും.
രാജ്യത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ചും എങ്ങനെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നതിനെക്കുറിച്ചും ജനങ്ങളുടെ അഭിപ്രായം അറിയാനാണ് ഒബാമയുടെ യാത്രയെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. തൊഴിലില്ലായ്മ ഒമ്പതു ശതമാനമായി വര്‍ധിച്ച അമേരിക്കയില്‍ വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളിലൊന്ന് അതാവുമെന്നാണ് വിലയിരുത്തല്‍.
ഒബാമയുടെ ജനപിന്തുണ ഇപ്പോള്‍ 40% മാത്രംമാണ്. ഒബാമ അധികാരത്തിലെത്തിയശേഷമുള്ള ഏറ്റവും കുറഞ്ഞ ജനപിന്തുണയാണിത്. ജനപിന്തുണ കൂട്ടുകയെന്നതാണ് ഒബാമയുടെ പ്രധാന ലക്ഷ്യം.












Click it and Unblock the Notifications