ഭക്ഷ്യപണപ്പെരുപ്പം 9.03
ന്യൂഡല്‍ഹി: മൊത്ത വില്‍പ്പന സൂചികയായ ഭക്ഷ്യപണപ്പെരുപ്പത്തില്‍ കുറവ്. തൊട്ടുമുമ്പത്തെ ആഴ്ചയിലെ 9.90 ശതമാനത്തിനു പകരം ആഗസ്ത് ആറിനവസാനിച്ച ആഴ്ചയില്‍ 9.02 ശതമാനമാണ് ഭക്ഷ്യപണപ്പെരുപ്പം.
ആഗസ്ത് ആദ്യവാരത്തില്‍ സാധനവിലയില്‍ 14.51 ശതമാനം വര്‍ധനവാണുണ്ടായത്. അതേ സമയം പരിപ്പുവര്‍ഗ്ഗങ്ങള്‍ക്ക് 5.63 ശതമാനം വിലകുറയുകയാണ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയം പരിഗണിക്കുകയാണെങ്കില്‍ ഉള്ളിയുടെ വിലയില്‍ 37.62 ശതമാനവും പഴവര്‍ഗ്ഗങ്ങളുടെ വിലയില്‍ 26.46 ശതമാനം വര്‍ധനവുമാണുണ്ടായത്. പാല്‍വിലയില്‍ 9.76 ശതമാനവും മുട്ട, മാംസം, മല്‍സം എന്നിവയുടെ വില 9.93 ശതമാനവും അധികരിച്ചു.
ഭക്ഷ്യവസ്തുക്കളുടെ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 18.32 ശതമാനം വരെ കുതിച്ചുയര്‍ന്നിരുന്നു. 2009 ഡിസംബറില്‍ ഭക്ഷ്യപണപ്പെരുപ്പം 19.9 വരെ ഉയര്‍ന്ന ചരിത്രവുമുണ്ട്.












Click it and Unblock the Notifications