Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഫ്റ്റി 4944ല്‍, സെന്‍സെക്‌സ് 16500ലും താഴെ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ആഗോളവിപണിയിലെ മരവിപ്പ് ഏഷ്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേല്‍പ്പിച്ചത് സെന്‍സെക്‌സിലും നിഫ്റ്റിയിലുമാണ്. ദേശീയ ഓഹരി സൂചിക 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഉയരമായ 16469.79ലും മുംബൈ സൂചിക 371.01 കുറഞ്ഞ് 16469.79ലുമാണ്. നിഫ്റ്റി വ്യാഴാഴ്ച മാത്രം 112.45 പോയിന്റാണ് കുറഞ്ഞത്.

ഐടി-ബാങ്കിങ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. 3.5 മുതല്‍ നാലുശതമാനത്തോളം ഇരുമേഖലയെയും താഴേക്കു വലിച്ചു. ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ വരുമാനത്തിന്റെ 60 ശതമാനവും അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമാണ്. അവിടെ നിലനില്‍ക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ ഓഹരികളെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. എച്ച്.സി.എല്‍ ഏഴുശതമാനവും വിപ്രോ 4.5 ശതമാനവും ടി.സി.എസ് നാലു ശതമാനവും ഇന്‍ഫോസിസ് 3.6 ശതമാനവും ഇടിഞ്ഞു.

ബാങ്കിങ് ഓഹരികളില്‍ ആക്‌സിസ് ബാങ്ക് നഷ്ടത്തിന്റെ കണക്ക് തുടരുകയാണ്. 5.5 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരികളുടെ മൂല്യത്തില്‍ അഞ്ചു ശതമാനവും എസ്.ബി.ഐയുടെതില്‍ 4.5 ശതമാനവും കുറവ് രേഖപ്പെടുത്തി. പണപ്പെരുപ്പനിരക്കില്‍ നേരിയ കുറവുണ്ടെങ്കില്‍ സെപ്തംബറില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന സൂചനയും തിരിച്ചടിയായി.

ഒട്ടുമിക്ക മേഖലകളിലും ചുവപ്പ് കത്തിയെങ്കിലും നാല് ഓഹരികള്‍ ഇവയില്‍ നിന്നു വേറിട്ടു നിന്നു. ഡി.എല്‍.എഫ് 2.5 ശതമാനം തിരിച്ചുകയറിയപ്പോള്‍ ഹീറോ മോട്ടോര്‍കോര്‍പ്പറേഷനും ഹിന്ദുസ്ഥാന്‍ യൂനിലിവറിനും ജയ്പ്രകാശ് അസോസിയേറ്റിനും നേരിയ മുന്നേറ്റം കിട്ടി. വിപണിയുടെ താഴോട്ടുള്ള വരവിന് വിദഗ്ധര്‍ രണ്ടു രീതിയിലാണ് വ്യാഖ്യാനിക്കുന്നത്. നിഫ്റ്റി 5200നു താഴെ സ്ഥിരത കാണിക്കുന്നതിനാല്‍ 5000നു താഴേക്കുള്ള ഏത് വരവും 4750 വരെയെത്തിക്കുമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.

അതേ സമയം അണ്ണാ ഹസാരെയുടെ സമരവും അതുമൂലം രാജ്യത്തുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമാണ് വ്യാഴാഴ്ച ഇടിവിന്റെ ആഘാതം വര്‍ധിപ്പിച്ചതെന്ന നിലപാടുള്ളവരുമുണ്ട്. ഉച്ചയോടെ വില്‍പ്പന തുടങ്ങിയ യൂറോപ്യന്‍ വിപണികളും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+