പുരോഹിതകളാകാന്‍ 280 പെണ്‍കുട്ടികള്‍

വിനായക ചതുര്‍ഥിയോടനുബന്ധിച്ച് വീടുകളില്‍ ഗണപതിയുടെ വിഗ്രഹം സ്ഥാപിക്കുന്ന ചടങ്ങിന് പുരോഹിതന്‍മാരെ കിട്ടാനുള്ള പ്രയാസം പരിഹരിക്കാനായാണ് 280 പെണ്‍കുട്ടികളേയും 70 ആണ്‍കുട്ടികളേയും തിരഞ്ഞെടുത്ത് പൂജ ചെയ്യാന്‍ പരിശീലനം നല്‍കിയത്. ഇവരെ മന്ത്രങ്ങളും സംസ്‌കൃതവും പഠിപ്പിക്കാന്‍ ഒരു പൂജാരിയെ തന്നെ നിയമിച്ചു.
ബിജിയുഎസ്എസ് എന്ന സംഘടനയുടെ പ്രസിഡന്റായ നരേഷിന്റെ മനസ്സിലാണ് ഈ ആശയമുദിച്ചത്. തുടര്‍ന്ന് പൂജ ചെയ്യുന്നത് പഠിക്കാന്‍ കുട്ടികള്‍ക്ക് താത്പര്യമുണ്ടോ എന്ന് അന്വേഷിച്ചു. ഒട്ടേറെ കുട്ടികള്‍ മുന്നോട്ടു വന്നത് കാര്യങ്ങള്‍ എളുപ്പമാക്കി. വീട്ടുകാരുടെ സമ്മതത്തോടെ ഇവര്‍ പരിശീലനത്തില്‍ പങ്കെടുക്കുകയായിരുന്നു.
മുംബൈയില്‍ ആകെ 3,000 പുരോഹിതന്‍മാരാണുള്ളത്. ഈ വര്‍ഷം 2.2 ലക്ഷം വീടുകളില്‍ ഗണപതിയുടെ വിഗ്രഹം സ്ഥാപിക്കുന്ന ചടങ്ങ് നടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications