കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വത്ത്: ജഗന്‍മോഹന്‍ റെഡ്ഡിയുടെ വീട്ടില്‍ റെയ്ഡ്

  • By Lakshmi
Google Oneindia Malayalam News

Jaganmohan Reddy
ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവും ആന്ധ്രയിലെ മുന്‍ മുഖ്യന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനുമായ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വസതിയിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്.

.20 സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയത്തായി ഹൈദരാബാദ്, ബാംഗൂര്‍, ചെന്നൈ, വിശാഖപട്ടണം എന്നിവടങ്ങളിലെ ജഗന്റെ സ്ഥാപനങ്ങളിലാണു പരിശോധന നടത്തുന്നത്. തെലുങ്ക് ടെലിവിഷന്‍ വാര്‍ത്താ ചാനലായ സാക്ഷിയുടെ ഓഫിസിലും സിബിഐ പരിശോധന നടത്തി.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്നാണു നടപടി. ജഗന്‍മോഹന്‍ റെഡ്ഡിയുടെ സ്വത്ത് വിവരം പ്രഖ്യാപിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

വരവില്‍ കൂടുതല്‍ സ്വത്തു സമ്പാദിച്ച കേസില്‍ ജഗനെതിരെ പ്രത്യേക കോടതിയില്‍ സിബിഐ കഴിഞ്ഞ ദിവസം എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. ജഗന്‍മോഹന്റെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതിനുള്ള അനുമതിയും സിബിഐ അഭ്യര്‍ഥിച്ചിരുന്നു.

English summary
After naming YSR Congress president Jaganmohan Reddy as the prime accused in the assets case, and Emaar Properties, Dubai, the prime accused in the APIIC-Emaar land agreement case, several teams of the Central Bureau of Investigation (CBI) on Wednesday evening began searching various offices and premises of individuals and offices as part of its investigation into these two cases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X