കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെ വെള്ളിയാഴ്ച രാംലീലയിലെത്തും

  • By Nisha Bose
Google Oneindia Malayalam News

Anna Hazare
ദില്ലി: അണ്ണാ ഹസാരെ വെള്ളിയാഴ്ച ജയില്‍ മോചിതനാകുമെന്ന് അദ്ദേഹത്തിന്റെ അനുയായി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ രാം ലീലാമൈതാനത്ത് അനിശ്ചിത കാല നിരാഹാരസമരം ആരംഭിക്കാനാണ് ഹസാരെയുടെ തീരുമാനം.

ഹസാരെ വ്യാഴാഴ്ച പുറത്തിറങ്ങുമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. ജയില്‍ മോചിതനായാലുടന്‍ അദ്ദേഹം രാംലീലാ മൈതാനത്ത് നിരാഹാര സമരം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് രാംലീലാ മൈതാനത്ത് ആയിരക്കണക്കിനാളുകള്‍ തടിച്ചു കൂടി.

പതിനഞ്ചു ദിവസത്തേയ്ക്ക് നിരാഹാരം നടത്താനുള്ള അനുമതി നല്‍കിയതോടെയാണ് ഹസാരെയുടെ ജയില്‍മോചനത്തിന് വഴി തുറന്നത്.ചൊവ്വാഴ്ച രാത്രി ജയില്‍ മോചിതനായെങ്കിലും പുറത്തിറങ്ങാന്‍ ഹസാരെ വിസമ്മതിക്കുകയായിരുന്നു. ഹസാരെയുമായി വിവിധ വ്യക്തികള്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ജയില്‍മോചിതനാകാന്‍ അദ്ദേഹം തീരുമാനിച്ചത്. ശ്രീ ശ്രീ രവിശങ്കര്‍, സ്വാമി അഗ്നിവേശ്, കിരണ്‍ ബേദി, യോഗാ ഗുരു രാംദേവ്, അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ ഹസാരെയുമായി ചര്‍ച്ച നടത്തിയിരുന്നു.

English summary
Arvind Kejriwal has said that Anna Hazare won't reach Ramlila Maidan until tomorrow. Anna's team says they are waiting for Ramlila Ground to be ready for the gathering of Anna's supporters in the capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X