ഹസാരെ ദേശീയപതാകയെ നിന്ദിച്ചുവെന്ന്

ഒരു ടിവി ചാനല്‍ പരിപാടിക്കു വേണ്ടി ഹസാരെ, അരവിന്ദ് കെജ്‌റിവാള്‍, കൈലാസ് ഖേര്‍, അഡ്‌നന്‍ സാമി എന്നിവര്‍ രാത്രി മുറിക്കുള്ളില്‍ പതാകയുയര്‍ത്തിയെന്നും തടവും പിഴയും അര്‍ഹിക്കുന്ന കുറ്റമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു.
ദേശീയപതാക രാത്രിയില്‍ ഉയര്‍ത്തുന്നത് കുറ്റകരമാണെന്നും പതാകയെ വേദിയില്‍ ഒരുപ്രദര്‍ശന വസ്തുവാക്കുന്നത് കുറ്റകരമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിട്ടുണ്ട്.
ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ പ്രകാശ് ഠാക്കുര്‍ എന്നയാളാണ് അഭിഭാഷകന്‍ രാജ് കുമാര്‍ പാണ്ഡെ വഴി ഹര്‍ജി നല്‍കിയത്. 25ന് പരാതി പരിഗണിക്കും.












Click it and Unblock the Notifications