കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതാക കച്ചവടം ഉഷാര്‍, അണ്ണാ താങ്ക്സ്

  • By Ajith Babu
Google Oneindia Malayalam News

Anna Hazare
ദില്ലി: കേന്ദ്രസര്‍ക്കാരിനു് തലവേദനയും പ്രതിപക്ഷത്തിന് ആയുധവുമായി മാറിയ ഹസാരെയുടെ സമരം ദേശീയപതാകയുടെ വില്‍പനക്കാര്‍ക്ക് പ്രയോജനകരമാവുന്നു.

സ്വാതന്ത്ര്യദിനത്തോടെ മാത്രം അവസാനിക്കാറുള്ള പതാകകച്ചവടം ഇത്തവണ ഹസാരെ സമരം തുടങ്ങിയതോടെ കുതിച്ചുയര്‍ന്നിരിയ്ക്കുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നത്. അഴിമതിയ്‌ക്കെതിരെയുള്ള ഹസാരെയുടെ സമരത്തില്‍ അണിചേരാനെത്തുന്നവരെല്ലാം ദേശീയപതാക കൈയിലേന്തുന്നതാണ് കച്ചവടക്കാരെ സന്തോഷിപ്പിയ്ക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രണ്ടായിരത്തോളം പതാകയുടെ ഓര്‍ഡര്‍ ലഭിച്ചതായി അംബാലയിലെ പതാക മൊത്തക്കച്ചവടക്കാരനായ ഗുര്‍ജിത് സിംഗ് മാധ്യമങ്ങളോടു പറഞ്ഞു. 73കാരനായ ഗാന്ധിയന്‍ ഹാസരെയുടെ സമരം പഞ്ചാബിലും ഹരിയാനയലും ദേശീയപതാകയുടെ വില്‍പന വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് മറ്റൊരു വ്യാപാരി സാക്ഷ്യപ്പെടുത്തുന്നു.

English summary
Vendors selling national flags here are making a fast buck with a sudden increase in the demand for the tricolour in the wake of the Anna Hazare’s anti-corruption agitation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X