സെക്രട്ടേറിയറ്റില്‍ ടെക്കിയുടെ ആത്മഹത്യാ ശ്രമം

തെലുങ്കാന മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ സെക്രട്ടേറിയറ്റിലെ കാവല്‍ക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം ആത്മഹത്യ തടയാനായി.
രാവിലെ ഒന്‍പതു മണിയോടെ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ സന്ദീപ് റെഡ്ഡി പേനാകത്തി കൊണ്ട് സ്വയം കുത്തുകയായിരുന്നു. എന്നാല്‍ ഓടിയെത്തിയ കാവല്‍ക്കാര്‍ സന്ദീപിന്റെ പക്കല്‍ നിന്ന് കത്തി പിടിച്ചു വാങ്ങി. തുടര്‍ന്ന് സന്ദീപ് തറയില്‍ കിടന്ന് മുദ്രാവാക്യം മുഴക്കി. ഉടന്‍ തന്നെ ഇയാളെ ഒസ്മാനിയ ജനറല്‍ ആസ്പത്രിയിലെത്തിക്കുകയായിരുന്നു.












Click it and Unblock the Notifications