കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണ്ടിയും സംഘവും ഐഐഎം വിദ്യാര്‍ഥികളാകുന്നു

  • By Nisha Bose
Google Oneindia Malayalam News

Oommen Chandy
കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും 19 മന്ത്രിസഭാംഗങ്ങളും ഒരു ദിവസത്തേയ്ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ഥികളാകും. തുറക്കാത്ത സമ്മാനം (ദ ഗിഫ്റ്റ് അണ്‍ ഓപ്പണ്‍ഡ്) എന്ന പേരിലുള്ള പരിശീലനപരിപാടിയില്‍ പങ്കെടുക്കാനായാണ് വ്യാഴാഴ്ച ഇവര്‍ ഐഐഎമ്മിലെത്തുക. ഭരണം മെച്ചപ്പെടുത്താനുള്ള പാഠങ്ങളാവും രാജ്യത്തെ മികച്ച മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഉമ്മന്‍ചാണ്ടിയും സംഘവും പഠിക്കുക.

മാറ്റത്തിന് ഉള്‍ക്കാഴ്ചയോടെയുള്ള ഭരണം എന്നതാണ് പരിശീലനപരിപാടിയുടെ ലക്ഷ്യമെന്ന് ഐഐഎം ഡയറക്ടര്‍ ദേബാശിഷ് ചാറ്റര്‍ജി പറയുന്നു. ഭരണം മെച്ചപ്പെടുത്താന്‍ മാനേജ്‌മെന്റ് തത്ത്വങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാവും ക്ലാസിലുടനീളം ചര്‍ച്ച ചെയ്യപ്പെടുക.

രാവിലെ 8.50ന് പരിശീലനപരിപാടി തുടങ്ങും. ഉച്ചയ്ക്കു ശേഷം നാരായണ ഹൃദയാലയ സ്ഥാപകന്‍ ഡോക്ടര്‍ ദേവി പ്രസാദ് ഷെട്ടിയുമായുള്ള ചര്‍ച്ച നടക്കും. നിര്‍ധനരായ രോഗികള്‍ക്ക് ഉന്നതനിലവാരമുള്ള ആരോഗ്യസംരക്ഷണം എന്നതാണ് ചര്‍ച്ചയുടെ വിഷയം.

കൂടാതെ കേരളത്തിലെ നിക്ഷേപ അന്തരീക്ഷത്തെ കുറിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ചന്ദ്രജിത്ത് ബാനര്‍ജി, ഫാക്ടിന്റെ മുന്‍ സിഎംഡി ടിടി തോമസ് എന്നിവരുമായും ചര്‍ച്ച നടത്തും

English summary
Kerala Chief Minister Oommen Chandy and his 19 cabinet colleagues would spend Thursday at a brainstorming session at the Indian Institute of Management-Kozhikode. The chief minister and his cabinet colleagues would turn students for a day when they would be in the classroom attending lectures that would be led by IIM-K director Debashis Chatterjee. A press release issued by Chandy's office said that the classes would centre on how best the management principles can be put to improve governance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X