ചന്ദ്രപ്പന് വിവരമുണ്ടെന്ന് കരുതി: പിണറായി

ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ ന്യായീകരിച്ച് പിണറായി നടത്തിയ അഭിപ്രായപ്രകടനം വ്യക്തിപരമായിരിക്കുമെന്ന സി.കെ. ചന്ദ്രപ്പന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പിണറായി.
ഞാന്‍ നടത്തിയ പ്രസ്താവന വ്യക്തിപരമാണെന്നും സിപിഎമ്മിന്റേതല്ലെന്നുമാണ് ചന്ദ്രപ്പന്‍ പറഞ്ഞത്. സര്‍ക്കാറിനെതിരെ ഘടകക്ഷികള്‍ യോജിച്ചു സമരം ചെയ്യേണ്ട സമയമായതിനാല്‍ ചന്ദ്രപ്പന്റെ പ്രസ്താവനയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്ന് ഫറോക്കില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിന്റെ ശിലയിടല്‍ ചടങ്ങിനെത്തിയ പിണറായി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഒന്നടങ്കം ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും ഇതിന്റെ ഭാഗമായി 23ന് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications