അവിവാഹിത കുളിമുറിയില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു
കിഴക്കമ്പലം(എറണാകുളം): അവിവാഹിതയായ യുവതി ഹോസ്റ്റലിലെ കുളിമുറിയില്‍ പ്രസവിച്ചു, സിമന്റ് തറയില്‍ തലയടിച്ചുവീണ കുഞ്ഞ് മരിച്ചു. സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ഇടുക്കി വെള്ളത്തൂവല്‍ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയാണ് ചൊവ്വാഴ്ച രാത്രി കമ്പനി ഹോസ്റ്റലിലെ കുളിമുറിയില്‍ പ്രസവിച്ചത്.
ചൊവ്വാഴ്ച രാത്രിയില്‍ യുവതിയെ കുഞ്ഞിന്റെ മൃതദേഹത്തിനൊപ്പം ഹോസ്റ്റലിലെ മറ്റുള്ളവര്‍ കുളിമുറിയില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചുവരുകയാണ്. കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
സിമന്റ് തറയില്‍ തലയടിച്ചു വീണുണ്ടായ ക്ഷതമാണ് കുഞ്ഞിന്റെ മരണത്തിന് പ്രധാനകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.
അയല്‍വാസിയായ യുവാവ് പീഡിപ്പിച്ചെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയതിനാല്‍ സംഭവം പുറത്തു പറഞ്ഞില്ലെന്നും യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് കേസ് വെള്ളത്തൂവല്‍ പൊലീസിനു കൈമാറി.












Click it and Unblock the Notifications