ഹസാരെ തരംഗം പാകിസ്താനിലും

ഹസാരെയുടെ സമരത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രാജ്യത്തെ അഴിമതിക്കെതിരെ സെപ്റ്റംബര്‍ 12 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി 68കാരനായ ജഹാംഗീര്‍ അക്തര്‍ എന്ന വ്യവസായ പ്രമുഖനാണ് പാക്കിസ്ഥാനില്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ലോക്പാലിന് സമാനമായി പാക്കിസ്ഥാനില്‍ അഴിമതി വിരുദ്ധ ബില്ല് പാസാക്കണമെന്നാണ് ജഹാംഗീറിന്റെ ആവശ്യം. പാക്കിസ്ഥാനില്‍ അഴിമതി ഇന്ത്യയിലേതിനെക്കാള്‍ ഭീകരമാണെന്നും ജഹാംഗീര്‍ വിശദീകരിയ്ക്കുന്നു.
ജഹാംഗീറിന് നിരാഹാരം ഒരു പുതിയ സംഭവമല്ല. മുമ്പ് ഇസ്ലാമാബാദിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ ജഹാംഗീര്‍ 22 ദിവസം നിരാഹാരമിരുന്നിരുന്നു. മറ്റൊരവസരത്തില്‍ എട്ട് ദിവസത്തെ നിരഹാരസമരവും അക്തര്‍ നടത്തുകയുണ്ടായി.












Click it and Unblock the Notifications