കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൗമേതര ജീവന് വേണ്ടിയുള്ള തിരച്ചില്‍ തുടരും

  • By Ajith Babu
Google Oneindia Malayalam News

Telescope search for ET revived
കാലിഫോര്‍ണിയ: സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ സേറ്റി (സേര്‍ച്ച് ഫോര്‍ എക്‌സ്ട്രാ ടെറസ്ട്രിയല്‍ ഇന്റലിജന്‍സ്) ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍ത്തലാക്കിയ ഭൗമേതര ജീവികളെ തേടിയുള്ള ടെലിസ്‌കോപ് നിരീക്ഷണം പുനരാരംഭിക്കുന്നു. സാമ്പത്തിക സഹായവുമായി സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവന്നതോടെയാണ് നിരീക്ഷണം പുനരാരംഭിക്കാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അലെന്‍ റേഡിയോ ദൂരദര്‍ശിനി ശൃഖലകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സേറ്റി അധികൃതര്‍ പറഞ്ഞു. ഹോളിവുഡ് നടി ജൂഡി ഫോസ്റ്റര്‍ ഉള്‍പ്പടെയുള്ള ആളുകളാണ് സ്ഥാപനത്തിന് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയത്.

'ശാസ്ത്രഭാവനകള്‍ യാഥാര്‍ഥ്യമാക്കാന്‍ അലെന്‍ ദൂരദര്‍ശിനികള്‍ ഇനിയും പ്രവര്‍ത്തിക്കണമെന്ന' തലവാചകത്തോടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് നിര്‍മിച്ച വെബ്‌സൈറ്റിന് മികച്ച പ്രതികരണമായിരുന്നു അമേരിക്കയില്‍ ലഭിച്ചത്. 2500ഓളം ആളുകളാണ് സേറ്റിക്ക് നിരീക്ഷണം പുനരാരംഭിക്കാന്‍ സഹായം വാഗ്ദാനം ചെയ്തത്. ഏതാണ്ട് 222,000 ഡോളറാണ് സേറ്റി പ്രോഗ്രാമിനായി ഇപ്പോള്‍ ലഭിച്ചിരിയ്ക്കുന്നത്.

സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തില്‍ നിന്നും 300 മൈല്‍ അകലെ തുറസ്സായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വമ്പന്‍ ആന്റിനകളാണ് അലെന്‍ ദൂരദര്‍ശിനി വ്യൂഹത്തിലുള്ളത്. 2004ല്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകനായിരുന്ന പോള്‍ അലന്‍ നല്‍കിയ 30 മില്യന്‍ ഡോളറിന്റെ സഹായത്തോടെയാണ് ഈ വമ്പന്‍ ദൂരദര്‍ശിനികള്‍ സ്ഥാപിച്ചത്.

ഭൂമിയിലെപ്പോലെ പ്രപഞ്ചത്തിന്റെ മറ്റെവിടെയെങ്കിലും ജീവനുണ്ടാകാമെന്ന ഭാവനയുടെ അടിസ്ഥാനത്തിലാണ് 1960ല്‍ സേറ്റി സ്ഥാപിക്കപ്പെടുന്നത്. അക്കാലം മുതല്‍ പുറത്തിറങ്ങിയ ഭൂരിഭാഗം ശാസ്ത്രകഥകളുടെയും ഇതിവൃത്തവും ഗ്രഹാന്തര ജീവനായിരുന്നു. അതുകൊണ്ടുതന്നെ സേറ്റി പദ്ധതിയ്ക്ക് ഏറെ ജനപിന്തുണയും ലഭിച്ചു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളെ ബാധിയ്ക്കുകയായിരുന്നു.

ശക്തിയേറിയ റേഡിയോ ദൂരദര്‍ശിനികളുടെ സഹായത്തോടെ പ്രപഞ്ചത്തിന്റെ മറ്റു കോണില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ജീവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അന്വേഷണവും ഗവേഷണവുമായിരുന്നു സേറ്റിയുടെ പ്രഖ്യാപിതലക്ഷ്യം. പ്രപഞ്ചത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തരംഗങ്ങള്‍ അയച്ച് അതിനെ നിരീക്ഷണ വിധേയമാക്കിയാണ് സേറ്റിയില്‍ ജീവന്റെ സാന്നിധ്യത്തെ അന്വേഷിച്ചത്.

എന്നാല്‍, കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഒരൊറ്റ സിഗ്‌നല്‍പോലും അത്തരത്തില്‍ ലഭിക്കാത്തത് ശാസ്ത്രലോകത്തിന് കനത്ത നിരാശപകര്‍ന്നിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പോകുന്ന അലെന്‍ റേഡിയോ ദൂരദര്‍ശിനി സേറ്റിയിലെ നിരവധി നിരീക്ഷണോപകരണങ്ങളില്‍ ഒന്നുമാത്രമാണ്. 42 റേഡിയോ ആന്റിനകള്‍ ഘടിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.

അലെന്‍ ദൂരദര്‍ശിനികളുടെ പ്രവര്‍ത്തനം പുനരാംരംഭിയ്ക്കാന്‍ മുന്‍കയ്യെടുക്കുന്നതില്‍ നടി ജൂഡി ഫോസ്റ്ററിന് പ്രത്യേകതാത്പര്യങ്ങളുണ്ട്. 1997ല്‍ ജൂഡി നായികയായി കോണ്‍ടാക്റ്റിന്റെ പ്രമേയവും അന്യഗ്രഹ ജീവന് വേണ്ടിയുള്ള തിരച്ചിലായിരുന്നു. അന്നുമുതല്‍ക്കെ ഇത്തരം ശാസ്ത്രഭാവനകളോട് ജൂഡിയ്ക്ക് ഏറെ മമത പുലര്‍ത്തുന്നുണ്ട്.

English summary
Telescopes looking for extra terrestrial intelligence should re-open within weeks after donors replaced income lost in public funding cuts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X