Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ മുന്തിയ ജോലി എന്റേതുതന്നെ: ഒബാമ

Obama
വാഷിങ്ടണ്‍: അല്‍പം കഠിനമാണെങ്കിലും ലോകത്തിലെ ഏറ്റവും മുന്തിയ ജോലി തന്റേതുതന്നെയാണെന്നും താനിരിക്കുന്ന കസേര ഗംഭീരമാണെന്നും അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമ.

ലോകത്തിലെ ഏറ്റവും മഹത്തരമായ ജോലിയാണ് ഞാന്‍ ചെയ്യുന്നത്. അമേരിക്കയില്‍ മാത്രമല്ല ലോകത്തെവിടെ നടക്കുന്ന കാര്യങ്ങള്‍ക്കും യുഎസ് പ്രസിഡന്റിന്് ഉത്തരവാദിത്തമുണ്ട്. പലതിലും മറുപടി പറയാന്‍ ബാധ്യസ്ഥനുമാണ്. ലോകത്തെമ്പാടുമുള്ള പ്രധാന വ്യക്തികളുമായി അടുത്തിടപഴകാന്‍ കഴിയുന്നത് ത്രില്ലടിപ്പിക്കുന്ന കാര്യമാണ്- ഒബാമ പറയുന്നു.

ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ സ്വന്തം കസേരയില്‍ തനിയ്ക്കുള്ള അഭിമാനം എത്രയാണെന്ന് വാചാലനായത്.

എവിടെയെങ്കിലും ഒരു വെള്ളപ്പൊക്കമുണ്ടായാല്‍, ചുഴലിക്കാറ്റ് വീശിയാല്‍, ആരുടെയങ്കിലും ജോലി നഷ്ടപ്പെട്ടെന്നുകേട്ടാല്‍ അതെന്നില്‍ ഒരു ചുമതലാബോധമുണ്ടാക്കുന്നു. അമേരിക്കയ്ക്കുവേണ്ടി എല്ലാം കൃത്യമായി ചെയ്യുകയെന്നതാണ് എന്റെ കടമ- ഒബാമ പറഞ്ഞു.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ ജനപിന്തുണ കുത്തനെ ഇടിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഒബാമയുടെ പ്രതികരണം. ഇപ്പോള്‍ ജനഹിതമറിയാനായി ഒബാമ ബസ് യാത്ര നടത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+