കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജന്മദിനം മറന്ന ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊന്നു

  • By Lakshmi
Google Oneindia Malayalam News

Murder
മോസ്‌കോ: പലകാര്യങ്ങളും കൃത്യമായി ഓര്‍ത്തുവെയ്ക്കുന്നവരാണ് സ്ത്രീകള്‍, പ്രത്യേകിച്ചും ജന്മദിനം, വിവാഹവാര്‍ഷികം തുടങ്ങിയ കാര്യങ്ങള്‍ക്ക് അവര്‍ വല്ലാത്ത പ്രാധാന്യം നല്‍കുകയും ചെയ്യും. കാമുകനായാലും ഭര്‍ത്താവായാലും ജീവിതത്തിലെ പ്രധാനപ്പെട്ട തീയതികളൊന്നും മറന്നുപോകുന്നത് അവര്‍ സഹിക്കില്ല.

റഷ്യയിലെ ഒരു ഭാര്യ ജന്മദിനം മറന്ന ഭര്‍ത്താവിനോട് ചെയ്ത ചെയ്ത്തിനെക്കുറിച്ച് കേട്ടാല്‍ ഒരു ഭര്‍ത്താവും പിന്നീട് ഭാര്യയുടെ ജന്മദിനം മറന്നുപോകില്ല. ജന്മദിനത്തില്‍ തനിയ്ക്ക് സമ്മാനമൊന്നും വാങ്ങിയ്ക്കാതെ കയ്യും വീശി വീട്ടില്‍ക്കയറിവന്ന ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി.

ല്യാല്യ തുപികോവ എന്ന നാല്‍പ്പത്തിയഞ്ചുകാരിയാണ് ജന്മദിനം മറന്ന ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയത്. ഭര്‍ത്താവ് കാല്‍പിക് ജോലികഴിഞ്ഞ് വരുമ്പോഴേയ്ക്കും ജന്മദിനത്തിന്റ സ്‌പെഷ്യല്‍ ഡിന്നറൊക്കെ ഒരുക്കിയിരിക്കുകയായിരുന്നു ല്യാല്യ.

എന്നാല്‍ ഓഫീസ് കഴിഞ്ഞ് കയ്യും വീശിയാണ് കാല്‍പിക് വീട്ടിലെത്തിയത്. ഒരു പൂച്ചെണ്ടുപോലും ഭാര്യയ്ക്കായി കൊണ്ടുവന്നില്ല. ഇതുകണ്ട ല്യാല്യ തകര്‍ന്നുപോയി. രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഭര്‍ത്താവ് ജന്മദിനം മറന്നതിനെക്കുറിച്ചോര്‍ത്ത് നിയന്ത്രണംവിട്ട ല്യാല്യ കറിക്കത്തിയെടുത്ത് അദ്ദേഹത്തിന്റെ നെഞ്ചില്‍ കുത്തിയിറക്കി. ഹൃദയത്തിന്റെ തൊട്ടടുത്തായി മുറിവേറ്റ കാല്‍പി്ക് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

English summary
A woman in Russia stabbed her husband to death as he forgot her birthday and returned home from work empty-handed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X