സ്വര്‍ണവില 20000 കടന്നു

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് വരുന്നതിനാല്‍ വരും ദിവസങ്ങളിലും വില മുന്നോട്ടു തന്നെ പോവാനാണ് സാധ്യത. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ മാത്രം സ്വര്‍ണ വിലയില്‍ 3130 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ലോകത്ത് മൊത്തം സ്വര്‍ണത്തിനുള്ള ഡിമാന്റ് കാര്യമായി വര്‍ധിച്ചിട്ടില്ല. പക്ഷേ, ഇന്ത്യ, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇറക്കുമതി കാര്യമായി വര്‍ധിച്ചതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേ സമയം വില കുതിച്ചുയരുന്ന സ്വര്‍ണത്തിലേക്ക് മുഴുവന്‍ നിക്ഷേപവും മാറ്റുന്ന നിക്ഷേപകര്‍ക്ക് സാമ്പത്തികവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ആഗോളതലത്തില്‍ ഉല്‍പ്പാദനം സംതുലിതാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ സ്വര്‍ണവിലകൂടുന്നത് വിപണിയിലെ മോശം കാലാവസ്ഥ കൊണ്ടു മാത്രമാണ്. അപ്രതീക്ഷിതമായി ഓഹരി വിപണി തിരിച്ചുവരികയാണെങ്കില്‍ സ്വര്‍ണ വില കയറിയതുപോലെ താഴേക്കിറങ്ങാനുള്ള സാധ്യത തള്ളികളയാനാവില്ല.












Click it and Unblock the Notifications