Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസ് ഓഹരി ഇടിഞ്ഞു

Infosys
മുംബൈ: 2010 മെയ് 25നുശേഷം ആദ്യമായി ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 4800കടന്ന് താഴേക്കിറങ്ങിയതും ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി മൂല്യത്തില്‍ 5.5 ശതമാനത്തിന്റെ ഇടിവുണ്ടായതും വിപണി മൂലധനത്തിന്റെ കാര്യത്തില്‍ റിലയന്‍സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതുമാണ് വെള്ളിയാഴ്ച ഓഹരിമേഖലയിലുണ്ടായ പ്രധാനസംഭവങ്ങള്‍. പൊതുമേഖലയിലുള്ള കോള്‍ഇന്ത്യയും ഒ.എന്‍.ജി.സിയുമാണ് ഇപ്പോള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.

328.12 പോയിന്റ് താഴേക്കിറങ്ങിയ സെന്‍സെക്‌സ് 16141.67ലും ഇന്‍ട്രാഡേയിലെ വലിയ നഷ്ടങ്ങള്‍ നികത്തിയ നിഫ്റ്റി 98.50 കുറഞ്ഞ് 4845.65ലും ക്ലോസ് ചെയ്തു. ഐ.ടി മേഖലയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. സെന്‍സെക്‌സില്‍ കുറഞ്ഞ 80 പോയിന്റും ഇന്‍ഫോസിസ് എന്ന ഒറ്റ ഓഹരിയുടെ സംഭാവനയായിരുന്നു. 136.65 രൂപ കുറഞ്ഞ ഇന്‍ഫോസിസ് ഓഹരികള്‍ 2225.40ലാണ് ക്ലോസ് ചെയ്തത്. ടി.സി.എസ് മൂന്നു ശതമാനവും വിപ്രോ രണ്ടു ശതമാനവും നഷ്ടം രേഖപ്പെടുത്തി.

രണ്ടാം സാമ്പത്തികമാന്ദ്യത്തെ കുറിച്ചുള്ള ആശങ്ക യൂറോപ്പിലും അമേരിക്കയിലും സജീവമായിരിക്കുന്നതിനാല്‍ ആഗോളതലത്തില്‍ തന്നെ വില്‍പ്പനക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്.
ഇനി വിപണി അധികമൊന്നും ഇടിയാനുള്ള സാധ്യത വിദഗ്ധര്‍ കാണുന്നില്ല. മുന്നോട്ടുളള ഒരു കുതിപ്പിനുശേഷം താഴേക്കിറങ്ങിയേക്കാമെന്നാണ് പൊതുവെ വിലയിരുത്തല്‍.

ഡി.എല്‍.എഫ്, ജയപ്രകാശ് അസോസിയേറ്റ്‌സ്. ഹീറോ മോട്ടോകോര്‍പ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റാ പവര്‍ തുടങ്ങിയ കമ്പനികള്‍ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റാമോട്ടോര്‍സ്, എല്‍ ആന്റ് ടി, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരികള്‍ ഇന്‍ഫോസിസിനൊപ്പം നഷ്ടക്കാരുടെ പട്ടികയിലെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+