വിപണി മൂലധനത്തില്‍ റിലയന്‍സ് വീണ്ടും പിറകോട്ട്
മുംബൈ: വിപണി മൂലധനത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയെന്ന സ്ഥാനവും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനു നഷ്ടമായി.
പൊതുമേഖല സ്ഥാപനങ്ങളായ കോള്‍ ഇന്ത്യ രണ്ടു ദിവസം മുമ്പു തന്നെ ഒന്നാം സ്ഥാനം പിടിച്ചെടുത്തിരുന്നു. വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോള്‍ റിലയന്‍സിനെ മറികടന്ന് ഒ.എന്‍.ജി.സി രണ്ടാം സ്ഥാനത്തെത്തി.
2,48,896 കോടി രൂപയാണ് കോള്‍ ഇന്ത്യയുടെ ഇപ്പോഴത്തെ വിപണി മൂല്യം. ഉച്ചവരെ 2,37,757 കോടിയുമായി റിലയന്‍സ് രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ രണ്ടരയോടെ മൂല്യം 237045 കോടിയായി കുറഞ്ഞു.
വിപണി നഷ്ടത്തിലാണെങ്കിലും രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരികള്‍ ലാഭത്തിലാണ്. കൃഷ്ണ ഗോദാവരി എണ്ണപ്പാടത്തില്‍ നിന്നുള്ള ഉല്‍പ്പാദനം കുറയുന്നതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനു തിരിച്ചടിയാവുന്നത്. കഴിഞ്ഞ വര്‍ഷത്തെ വില പരിഗണിക്കുകയാണെങ്കില്‍ ഈ ഓഹരി വിലയില്‍ 30 ശതമാനത്തോളം കുറവാണുണ്ടായിട്ടുള്ളത്.












Click it and Unblock the Notifications