ഹസാരെ പുറത്തിറങ്ങി; തീഹാറിന് പുറത്ത് ഹര്‍ഷാരവം

ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. രാജ്ഘട്ട് സന്ദര്‍ശത്തിന് ശേഷം താന്‍ രാംലീല മൈതാനത്തെത്തി നിരാഹാരസമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ തനിയ്ക്ക് പിന്തുണ നല്‍കാനും അതിനായി അണിചേരാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യം ലഭിച്ച് 64 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യക്ക് പൂര്‍ണ സ്വാതന്ത്യം ലഭിച്ചെന്ന് പറയാനാവില്ല. അഴിമതിക്കെതിരായ പോരാട്ടം തുടരണം- അദ്ദേഹം പറഞ്ഞു.
രാംലീല മൈതാനിയില്‍ ഒരുക്കിയ സമരപ്പന്തലില്‍ ആയിരങ്ങളാണ് ഹസാരെ എത്തുന്നതും കാത്തിരിക്കുന്നത്. മായാപുരി വരെ പ്രകടനമായി പോവുന്ന ഹസാരെ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും രാംലീലയില്‍ നിരാഹാരം തുടങ്ങുക. അതിനു മുന്‍പ് അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തും. ഹസാരെയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹത്തെ ജയിലിനു പുറത്തേക്ക് വിട്ടത്.
സമരത്തില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് അനുയായികള്‍ രാംലീലാ മൈതാനത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 25,000ല്‍ അധികം പേര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് നിബന്ധന ഉണ്ടായിരിക്കെയാണ് ഇത്.


Click it and Unblock the Notifications