ഹസാരെയ്ക്ക് പിന്തുണയുമായി അമിതാഭും ലത മങ്കേഷ്‌കറും

ട്വിറ്ററിലൂടെയാണ് മെലഡിയുടെ രാജ്ഞി താന്‍ ഹസാരെയെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ചത്. എനിക്ക് രാഷ്ട്രീയത്തില്‍ താത്പര്യമില്ല. രാഷ്ട്രീയത്തെ കുറിച്ച് കൂടുതലായി അറിയുകയുമില്ല. എന്നാല്‍ അഴിമതി തുടച്ചു നീക്കേണ്ടത് ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യമാണ്. അതിനാല്‍ ഞാന്‍ ഹസാരെയെ പിന്തുണയ്ക്കുന്നു-ലത മങ്കേഷ്‌കറുടെ ട്വീറ്റില്‍ പറയുന്നു.
മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങിന്റെ വാക്യം കടമെടുത്താണ് അമിതാഭ് ഹസാരെയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യം ഒരിക്കലും അധികാരികള്‍ സ്വയം തരില്ല; അടിച്ചമര്‍ത്തപ്പെട്ടവര്‍ അത് ചോദിച്ചു വാങ്ങുക തന്നെ വേണം എന്ന് അര്‍ഥം വരുന്ന വാക്യത്തിലൂടെ തന്റെ പിന്തുണ ഹസാരെയ്ക്കാണെന്ന് ബിഗ് ബി പ്രഖ്യാപിച്ചു.












Click it and Unblock the Notifications