ഹസാരെ പിന്തുണച്ചതിന് എനിയ്ക്ക് ഭീഷണി: രവിശങ്കര്‍

ആര്‍ട് ഓഫ് ലിവിങ് കേന്ദ്രത്തിലും വിദ്യാലയങ്ങളിലും മറ്റും സിബിഐ റെയ്ഡ് നടത്തിക്കുമെന്നാണത്രെ ഭീഷണി. ഹസാരെയ്ക്കു പിന്തുണ പ്രഖ്യാപിച്ചു ബാംഗ്ലൂരിലെ ഫ്രീഡം പാര്‍ക്കില്‍ നടക്കുന്ന റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം സര്‍ക്കാറിന്റെ റെയ്ഡ് ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഭീഷണിയില്‍ ഭയമില്ലെന്നും സിബിഐ പരിശോധനയെ സ്വാഗതം ചെയ്യുന്നെന്നും ശ്രീ ശ്രീ വ്യക്തമാക്കി. അഴിമതിക്കെതിരെ ഹസാരെ സമരം തുടങ്ങിയതുമുതല്‍ രവിശങ്കര്‍ പലപ്പോഴായി അദ്ദേഹത്തെ സന്ദര്‍ശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹസാരെയെ അറസ്റ്റുചെയ്തപ്പോഴും രവിശങ്കര്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരുന്നു.
നേരത്തേ രാംലീല സംഭവത്തിന് പിന്നാലെ യോഗഗുരു ബാബാ രാംദേവ് ഹരിദ്വാറില്‍ രണ്ടാംവട്ടവും നിരാഹാരസമരം ചെയ്തപ്പോള്‍ രവിശങ്കര്‍ അവിടെയും എത്തിയിരുന്നു.












Click it and Unblock the Notifications