സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യം: അമേരിക്ക
വാഷിംഗ്ടണ്‍: അഴിമതിയ്‌ക്കെതിരായി ഗാന്ധിയന്‍ അണ്ണാ ഹസാരെ നടത്തുന്ന സമരം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും, ജനാധിപത്യ മാര്‍ഗത്തില്‍ ഇന്ത്യ അതിനെ നേരിടുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്ക വ്യക്തമാക്കി. യുഎസ് സെനറ്റല്‍ ജോണ്‍ മക്കെയിനും ഹസാരെ സമരത്തിന് പിന്നില്‍ അമേരിക്കയാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
ഹസാരെയുടെ സമരത്തിന് പിന്നില്‍ അമേരിക്കന്‍ കൈകളുണ്ടെന്നുള്ള രീതിയിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഇക്കാര്യ്തില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് വിക്ടോറിയ ന്യുവലാന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമാധാനപരമായി അഭിപ്രായ പ്രകടനം നടത്തുന്നതിനെ അമേരിക്ക എന്നും പിന്തുണയ്ക്കുന്നു. മറ്റു രാജ്യങ്ങളും ഈ മാതൃക പിന്തുടരുന്നതിന് അമേരിക്ക എപ്പോഴും പ്രേരിപ്പിക്കാറുണ്ട്. ഇന്ത്യയും അമേരിക്കയും പൊതുവായ തത്വങ്ങളും, ആശയങ്ങളുമാണ് പിന്തുടരുന്നത്-വിക്ടോറിയ പറഞ്ഞു.
ഇന്ത്യ ശക്തമായ ഒരു ജനാധിപത്യ രാജ്യമായതിനാല്‍ തന്നെ ഇത്തരം സമരങ്ങളെ ജനാധിപത്യത്തിന് യോജിച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
ഹസരെയുടെ സമരത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുകളുണ്ടെന്നും സമരത്തെക്കുറിച്ചുള്ള അമേരിക്കയുടെ പ്രതികരണം ഈ സംശയം ഉറപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് റഷീദ് അല്‍വി നേരത്തേ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ വിശദീകരണം വന്നത്.












Click it and Unblock the Notifications