Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരാജ് വെഞ്ഞാറമൂടിനെ ഭീഷണിപ്പെടുത്തിയവര്‍ കുടുങ്ങി

Suraj Venjaramoodu
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് നടന്‍ സുരാജ് വെഞ്ഞാറമൂടിനെ ഭീഷണിപ്പെടുത്തിയ കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. പറവൂര്‍ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെക്കൊണ്ട് സുരാജിന്റെ പേര് പറയിക്കുമെന്നും അങ്ങനെ ചെയ്യാതിരിക്കുമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കണമെന്നുമായിരുന്നു ഭീഷണി.

നടന്റെ പരാതിയെ തുടര്‍ന്ന് പോലീസ് ഒരുക്കിയ കെണിയില്‍ സുരാജ് വെഞ്ഞാറമ്മൂട് അഭിനയിച്ചുകൊണ്ടിരുന്ന സിനിമാസെറ്റില്‍വച്ചു തന്നെയായിരുന്നു പ്രതികള്‍ പോലീസിന്റെ പിടിയിലായത്. നെടുമ്പാശ്ശേരി ചെങ്ങമനാട് സ്വദേശികളായ രാധാകൃഷ്ണന്‍ (45), ഉണ്ണി (45), അശോക് കുമാര്‍ (42), ചരിയംപറമ്പില്‍ സുനില്‍കുമാര്‍ (37) എന്നിവരാണ് അറസ്റ്റിലായത്.

ആലപ്പുഴ കാവാലത്ത് 'വെനീസിലെ വ്യാപാരി' എന്ന മലയാള സിനിമയുടെ ഷൂട്ടിങ്‌സെറ്റിലെത്തിയ നാലംഗ സംഘത്തിലെ പ്രധാനിയായ രാധാകൃഷ്ണന്‍, സുരാജില്‍ നിന്ന് ഒരുലക്ഷം രൂപ വാങ്ങുമ്പോഴായിരുന്നു ഇവിടെ മറഞ്ഞുനിന്നിരുന്ന പോലീസ് സംഘം രാധാകൃഷ്ണനെയും പുറത്ത് റോഡില്‍ കാറില്‍ ഇയാളെയും കാത്തിരിക്കുകയായിരുന്ന മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ഈ സംഘം സഞ്ചരിച്ചിരുന്ന അംബാസഡര്‍ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പറവൂര്‍ പെണ്‍വാണിഭക്കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി. ബിജോ അലക്‌സാണ്ടറും ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നു.

ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് പ്രതികള്‍ക്കായി കെണി ഒരുക്കിയത്. തൃപ്പൂണിത്തുറ സ്വദേശിയാണെന്ന് പറഞ്ഞാണ് രാധാകൃഷ്ണന്‍ സുരാജിനെ ആദ്യം ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് തൃപ്പൂണിത്തുറ പോലീസാണ് കേസെടുത്തിരിക്കുന്നതും അന്വേഷണം നടത്തുന്നതും. പറവൂര്‍ കേസില്‍ സുരാജ് വെഞ്ഞാറമ്മൂടിന് യാതൊരു ബന്ധവുമുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.അറസ്റ്റിലായ നാല്‌പേരെയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+