കുടുംബവഴക്ക്: ഭാര്യയും ഭര്‍ത്താവും കിണറ്റില്‍ ചാടി
കാട്ടാക്കട: വഴക്കിനൊടുവില്‍ ഭാര്യ കിണറ്റില്‍ ചാടിയത് കണ്ട് ഭര്‍ത്താവും കൂടെ ചാടി. വെള്ളനാട് ചാങ്ങയ്ക്ക് സമീപം കാഞ്ഞിരംമൂട്ട് വീട്ടില്‍ ജയകുമാറും(33), ഭാര്യ ബിന്ദു(32)വുമാണ് കിണറ്റില്‍ ചാടിയത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ജയകുമാര്‍ ഭാര്യയോട് വഴക്കിടുകയായിരുന്നു. വഴക്ക് മൂത്തപ്പോള്‍ ബിന്ദു കിണറ്റില്‍ ചാടി. ഇതു കണ്ട് ജയകുമാറും കൂടെ ചാടുകയായിരുന്നു.
വിവരമറിഞ്ഞ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ രക്ഷപെടുത്തിയ ഇരുവരേയും വെള്ളനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications