ബെര്‍ലിന് പോലീസ് സംരക്ഷണം

കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നാറാത്ത് പി കൃഷ്ണപിള്ള അനുസ്മരണ സമ്മേളനവും റാലിയുമാണ് നടക്കുക. സമ്മേളന വേദിയില്‍ നിന്ന് ഒരു ഫര്‍ലോങ് മാത്രം അകലെയാണ് ബെര്‍ലിന്റെ വീട്.
മുന്‍പൊരിക്കലും കൃഷ്ണപിള്ള ദിനത്തില്‍ ഇത്തരത്തില്‍ സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നില്ല എന്ന് ബര്‍ലിന്‍ പറയുന്നു. അതിനാല്‍ തന്നെ ഇത്തവണത്തെ സമ്മേളനം എന്തെങ്കിലും പ്രത്യേക ലക്ഷ്യം വച്ചുള്ളതാണോ എന്ന് ബര്‍ലിന്‍ സംശയിക്കുന്നു.
പാര്‍ട്ടി വിലക്ക് ലംഘിച്ച് വിഎസ് ബര്‍ലിനെ സന്ദര്‍ശിച്ചത് വന്‍ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ബര്‍ലിനെ ഫോണ്‍ വഴി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications