മുംബൈ: അഴിമതിയ്‌ക്കെതിരെ മരണം വരെ പോരാടുമെന്ന് പ്രഖ്യാപിച്ച അണ്ണാ ഹസാരെയ്ക്ക് പിന്തുണയുമായി മുംബൈയിലെ ഡബ്ബാവാലകളും പണിമുടക്കി. 120 വര്‍ഷത്തിനിടെ ആദ്യമായാണ് ഇവര്‍ പണിമുടക്കിയത്.
മുംബൈയിലെ ഭക്ഷണ വിതരണ ജോലിയിലേര്‍പ്പെട്ടിരിക്കുന്നവരാണ് ഡബ്ബാവാലകള്‍. ഉദ്യോഗസ്ഥരുടെ വീടുകളില്‍ പാചകം ചെയ്യുന്ന ഭക്ഷണപൊതികള്‍ ഓഫീസിലെത്തിക്കുകയാണ് ഇവരുടെ ജോലി. ഏതാണ്ട് അയ്യായിരം ഡബ്ബാവാലകളാണ് മുംബൈയില്‍ ഉള്ളത്. ഇവരാണ് മുംബൈയിലെ രണ്ടുലക്ഷത്തിലധികം ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്.
സമര പന്തലില്‍ അണ്ണാ ഹസാരെയ്ക്ക് പിന്തുണ നല്‍കാന്‍ ഡബ്ബാവാല അസോസിയേഷന്‍ പ്രതിനിധികള്‍ ദില്ലിയിലെ രാംലീല മൈതാനിയിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
Heralding their support to veteran social activist Anna Hazare, the famed dabbawalas (lunch box carriers) of Mumbai, have declared that they would lend their support to his crusade by observing a strike today.