വിന്‍ഡ്‌ഫോക്: നീണ്ട രണ്ടു വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ 500 വര്‍ഷം മുന്‍പ് നിധിയുമായി മുങ്ങിപ്പോയ പോര്‍ച്ചുഗീസ് കപ്പല്‍ കണ്ടെടുത്തു. നമീബിയയ്ക്കടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് പതിനാറാം നൂറ്റാണ്ടില്‍ തകര്‍ന്നു പോയതെന്നു കരുതിയിരുന്ന കപ്പല്‍ കണ്ടെത്തിയത്.
2266 നാണയങ്ങളാണ് കപ്പലില്‍ നിന്നു കണ്ടെത്തിയത്. ഇവയില്‍ സ്വര്‍ണ്ണ നാണയങ്ങളും വെള്ളി നാണയങ്ങളുമുണ്ട്. പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവിടങ്ങളിലെ നാണയങ്ങളാണിവ. സ്വര്‍ണ്ണ നാണയങ്ങള്‍ മാത്രം 21 കിലോയോളം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
നിധി ഇപ്പോള്‍ ബാങ്ക് ഓഫ് നമീബിയയുടെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാണയങ്ങള്‍ക്കു പുറമേ ആനക്കൊമ്പ്, പീരങ്കികള്‍, ലോഹക്കട്ടികള്‍ എന്നിവയും കപ്പലില്‍ നിന്നു കണ്ടെത്തി.
After almost two years, international archaeologists and conservators have successfully salvaged the wreck believed to be of a 16th century Portuguese ship that lay undisturbed for 500 years off Namibia's Atlantic Coast near Oranjemund.The sunken ship's rich treasure includes a total of 2,266 gold and silver coins that were found underneath its planks.