ചന്ദ്രന്‍ ചെറുപ്പക്കാരനെന്ന് ശാസ്ത്രജ്ഞര്‍

കാലിഫോര്‍ണിയയിലെ ലിവര്‍മോര്‍ നാഷ്ണല്‍ ലബോറട്ടറിയിലെ ഗവേഷകരായ ലാര്‍സ് ബോര്‍ഗും സംഘവുമാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍. 436 കോടി വര്‍ഷമാണ് ചന്ദ്രന്റെ പ്രായമെന്നാണ് ഇവര്‍ പറയുന്നത്.
1972 ല്‍ അപ്പോളോ ചാന്ദ്രഗവേഷണ സംഘം ചന്ദ്രോപരിതലത്തില്‍ നിന്ന് ശേഖരിച്ച ഫെറോവന്‍ അനോര്‍ത്തോസൈറ്റില്‍(ഫാന്‍) മള്‍ട്ടിപ്പിള്‍ ഐസോടോപ്പ് വിദ്യയിലൂടെ നടത്തിയ പഠനമാണ് പുതിയ കണ്ടുപിടുത്തത്തിന് വഴിവച്ചത്.
ഫാനിലെ ധാതുക്കളുടേയും ഭൗമോപരിതലത്തിലെ പഴക്കമേറിയ ധാതുക്കളുടേയും പ്രായം താരതമ്യപ്പെടുത്തിയാണ് ഇവര്‍ ചന്ദ്രന്റെ പ്രായം നിര്‍ണ്ണയിച്ചത്.












Click it and Unblock the Notifications