കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രന്‍ ചെറുപ്പക്കാരനെന്ന് ശാസ്ത്രജ്ഞര്‍

  • By Nisha Bose
Google Oneindia Malayalam News

Moon
ലണ്ടന്‍: ചന്ദ്രന് സൗരയുഥത്തോളം പഴക്കമുണ്ടെന്ന വാദം തെറ്റാണെന്ന് ശാസ്ത്രജ്ഞര്‍. ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ 20 കോടി വര്‍ഷം ചെറുപ്പമാണ് ചന്ദ്രനെന്നാണ് ഇവരുടെ കണ്ടുപിടുത്തം.

കാലിഫോര്‍ണിയയിലെ ലിവര്‍മോര്‍ നാഷ്ണല്‍ ലബോറട്ടറിയിലെ ഗവേഷകരായ ലാര്‍സ് ബോര്‍ഗും സംഘവുമാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍. 436 കോടി വര്‍ഷമാണ് ചന്ദ്രന്റെ പ്രായമെന്നാണ് ഇവര്‍ പറയുന്നത്.

1972 ല്‍ അപ്പോളോ ചാന്ദ്രഗവേഷണ സംഘം ചന്ദ്രോപരിതലത്തില്‍ നിന്ന് ശേഖരിച്ച ഫെറോവന്‍ അനോര്‍ത്തോസൈറ്റില്‍(ഫാന്‍) മള്‍ട്ടിപ്പിള്‍ ഐസോടോപ്പ് വിദ്യയിലൂടെ നടത്തിയ പഠനമാണ് പുതിയ കണ്ടുപിടുത്തത്തിന് വഴിവച്ചത്.

ഫാനിലെ ധാതുക്കളുടേയും ഭൗമോപരിതലത്തിലെ പഴക്കമേറിയ ധാതുക്കളുടേയും പ്രായം താരതമ്യപ്പെടുത്തിയാണ് ഇവര്‍ ചന്ദ്രന്റെ പ്രായം നിര്‍ണ്ണയിച്ചത്.

English summary
For years, radiometric dating of lunar rock samples has suggested that the formation of the Moon occurred roughly 4.57 billion years ago — around the same time as the birth of the solar system itself.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X