കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസില്‍ നിന്ന്‌ നാരായണമൂര്‍ത്തി പടിയിറങ്ങി

  • By Nisha Bose
Google Oneindia Malayalam News

 Narayana Murthy
ബാംഗ്ലൂര്‍: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ അമരക്കാരന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തി വെള്ളിയാഴ്ച അധികാരപദവിയില്‍ നിന്ന് പടിയിറങ്ങി.

പതിനായിരം രൂപയില്‍ തുടങ്ങി 6800കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമായി ഇന്‍ഫോസിസിനെ വളര്‍ത്തിയതില്‍ നാരായണമൂര്‍ത്തിയുടെ പങ്ക് ചെറുതല്ല. ഒരു ദിവസത്തില്‍ 20 മണിക്കൂറും ഇന്‍ഫോസിസിനായി മാറ്റി വച്ചിരുന്നു നാരായണമൂര്‍ത്തി.

കമ്പനിയുടെ തുടക്കം മുതല്‍ 2002 വരെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതല വഹിച്ച നാരായണമൂര്‍ത്തി 2002 മുതല്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ ആയി. 2006ല്‍ എക്‌സിക്യൂട്ടീവ് സ്ഥാനം ഒഴിഞ്ഞ അദ്ദേഹം നോണ്‍ എക്‌സിക്യൂട്ടീവ് പദവിയില്‍ തുടരുകയായിരുന്നു. 65 വയസ്സ് തികഞ്ഞതിനെ തുടര്‍ന്നാണ് ഇന്‍ഫോസിസിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടു നില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

എങ്കിലും ഇന്‍ഫോസിസില്‍ തനിയ്ക്കായി ഒരു മുറിയുണ്ടാകുമെന്ന് നാരായണമൂര്‍ത്തി പറഞ്ഞു. കമ്പനിയിലെ ആര്‍ക്കു വേണമെങ്കിലും തന്നെ ഇവിടെ വന്നു കാണാമെന്നും മൂര്‍ത്തി സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പില്‍ പറഞ്ഞു. ഇന്‍ഫോസിസിന്റെ സ്ഥാപകരായ മറ്റ് ആറു പേരും ചടങ്ങില്‍ പങ്കെടുത്തു.

English summary
NR Narayana Murthy on Friday stepped down as Chairman of Infosys, bringing the curtains down on his 30-years of illustrious innings at the helm, even as he sought to inspire the new leadership team and the employees to take the company to greater heights.At the farewell ceremony at the NASDAQ-listed company's headquarters in Bangalore on Friday evening, Murthy outlined his vision for the $ 6 billion IT firm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X