കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പെയിനിന്റെ പ്രശ്‌നം

Google Oneindia Malayalam News

റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ കുത്തൊഴുക്കാണ് സ്‌പെയിനിന്റെ താളം തെറ്റിച്ചത്. ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളില്‍ നിന്നെത്തിയ കമ്പനികള്‍ രാജ്യത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

എന്നാല്‍ ഈ ബൂം അധികകാലം നീണ്ടുനിന്നില്ല. ഇപ്പോള്‍ ഒട്ടുമിക്ക കെട്ടിടങ്ങളും എടുക്കാന്‍ ആളില്ലാതെ കാലിയായി കിടക്കുകയാണ്. ഇതത്ര ചെറിയ തുകയ്‌ക്കൊന്നുമല്ല. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 50ശതമാനത്തോളം വരും സ്‌പെയിനിന്റെ റിയാലിറ്റി മേഖലയിലുള്ള കടം.

രാജ്യങ്ങളില്‍ പ്രതിസന്ധി രൂക്ഷമാവുമ്പോള്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് സാമ്പത്തിക ഉത്തേജക പാക്കേജുമായി രക്ഷക്കെത്താറുണ്ട്. ഗ്രീസിനും പോര്‍ച്ചുഗലിനും അയര്‍ലന്‍ഡിനും ഒന്നിലേറെ തവണ യൂറോപ്യന്‍ യൂനിയന്റെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്.

ഗ്രീസുകാരെ സംബന്ധിച്ചിടത്തോളം രസകരമായ ഒരു കണക്കുണ്ട്. ഈ ലോകത്ത് ഏറ്റവും അവസാനം കടം വീട്ടുന്നത് ഗ്രീസുകാരായിരിക്കും. ജനങ്ങള്‍ക്കും സര്‍ക്കാറിനും കടം അത്രയേറെയുണ്ട്.

English summary
Whats Europian financial crisiS? From late 2009, fears of a sovereign debt crisis developed among fiscally conservative investors concerning some European states, with the situation becoming particularly tense in early 2010. Now it adds americal debt crisis too,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X