സ്വര്‍ണം@20640- എന്റെ പൊന്നേ...ഇതെങ്ങോട്ടാ?

വെള്ളിയാഴ്ച രണ്ട് തവണ കുതിച്ചുയര്‍ന്ന് 20,520 രൂപയിലെത്തി റെക്കോഡ് സൃഷ്ടിച്ച സ്വര്‍ണം, വീണ്ടും കുതിച്ച് 20640 രൂപയിലെത്തി. ഗ്രാമിന് 2580 രൂപയാണ് ശനിയാഴ്ചത്തെ വില. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ്് കൂടിയത്.
ഇന്ത്യയില്‍ വിവാഹസീസണ് തുടക്കമായതും ആഗോള സമ്പദ്‌രംഗത്തെ അനിശ്ചിതത്വം മാറ്റമില്ലാതെ തുടരുന്നതുമാണ് സ്വര്‍ണ വില ഉയര്‍ത്തുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വില ട്രോയ് ഔണ്‍സിന് 32.81 ഡോളര്‍ വര്‍ധനയോടെ 1851.71 ഡോളറിലെത്തി. വരുംനാളുകളില്‍ സ്വര്‍ണവില മേലോട്ട് പോകുമെന്ന് തന്നെയാണ് വിദഗ്ധര്‍ പ്രവചിയ്ക്കുന്നത്.












Click it and Unblock the Notifications