എന്തുകൊണ്ട് ഓഹരി വിപണി ഇടിയുന്നു?

പക്ഷേ, ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞാഴ്ച നടന്നത് വൈകാരിക പ്രകടനമാണ്. പലപ്പോഴും നിക്ഷേപകര്‍ ചെറിയ വാര്‍ത്തകളോടു പോലും അമിതമായി പ്രതികരിക്കുന്നു. അല്ലെങ്കില്‍ അവസരം മുതലാക്കാനായി ചിലര്‍ രംഗത്തിറങ്ങുന്നു. വാസ്തവത്തില്‍ അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം വരികയാണെങ്കില്‍ അതിന്റെ ഗുണം കിട്ടാന്‍ പോവുന്ന രാജ്യങ്ങളില്‍ ഇന്ത്യയാണ് മുന്‍നിരയിലുള്ളത്.
ആഭ്യന്തരമായ കാര്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ പലിശനിരക്കുകള്‍ ഉയര്‍ന്നതിനാല്‍ രാജ്യത്തെ പ്രമുഖ കമ്പനികളുടെയെല്ലാം ആദ്യപാദഫലം പ്രതീക്ഷിച്ചതിലും താഴെയാണ്. കൂടാതെ അമേരിക്കയിലെയും യൂറോപ്പിലെയും പ്രതിസന്ധി ഐ.ടി മേഖലയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. പലിശനിരക്കുകളുടെ വര്‍ധനവ് റിയാലിറ്റി, ഓട്ടോ മേഖലയ്ക്കും തിരിച്ചടിയായി.
5850 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വിറ്റൊഴിവാക്കിയത്. സെന്‍സെക്‌സിലെ 46 ശതമാനം കമ്പനികളും കണക്കുകൂട്ടിയ ലാഭത്തില്‍ ക്ലോസ് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ബ്ലൂംബെര്‍ഗ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വാരം സ്വര്‍ണത്തിനും വെള്ളിക്കും മാത്രമാണ് തിളങ്ങാന്‍ സാധിച്ചത്. ഓഹരിമേഖലയില്‍ മാന്ദ്യം നിലനില്‍ക്കുമ്പോള്‍ എക്കാലത്തും സ്വര്‍ണവും വെള്ളിയും നേട്ടമുണ്ടാക്കിയിട്ടുണ്ട്. സ്വര്‍ണ വില ഇപ്പോള്‍ പവന് 20920 രൂപയിലാണ്.












Click it and Unblock the Notifications