3കിലോ കുറഞ്ഞു; എങ്കിലും ഹസാരെ ഉഷാര്‍

ജയിലിലും ഹസാരെ നിരാഹാരത്തിലായിരുന്നു. രാംലീലാ മൈതാനിയില്‍ അഴിമതിക്കെതിരേ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയ ഹസാരെയുടെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ 36 ഡോക്ടര്‍മാരെയാണു നിയോഗിച്ചിട്ടുള്ളത്.
വേദാന്ത മെഡിസിറ്റിയില്‍നിന്നുള്ള ഡോക്ടര്‍മാരാണ് പരിശോധനകള്‍ നടത്തുന്നത്. ഇതിനായി രാംലീലാ മൈതാനിയില്‍ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ഹൃദ്രോഗ വിദഗ്ധന്‍ ഡോക്ടര്‍ നരേഷ് ത്രിഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്.
ഹസാരെയുടെ രക്തസമ്മര്‍ദം സാധാരണനിലയിലാണെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും വെള്ളിയാഴ്ച വൈകിട്ട് പരിശോധയ്ക്കുശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.
9ദിവസം വരെ നിരാഹാരമിരുന്നാലും ഇപ്പോഴത്തെ അവസ്ഥയില്‍ ഹസാരയുടെ ആരോഗ്യത്തിന് പ്രശ്നമുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം ഹസാരെ സ്വന്തം ആരോഗ്യകാര്യത്തില്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications