സിപിഎം നേതാവ് എംകെ പാന്ഥെ അന്തരിച്ചു

ദില്ലിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വെള്ളിയാഴ്ച അര്‍ധരാത്രി കഴിഞ്ഞായിരുന്നു അന്ത്യം. നെഞ്ചുവേദനയെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി എട്ടിനാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
1925 ജൂലായ് 11നു മഹാരാഷ്ട്രയിലെ പുനെയില്‍ ജനിച്ച മധുകര്‍ കാശിനാഥ് പാന്ഥെ 1943ലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സിപിഎമ്മിനൊപ്പം നിന്ന അദ്ദേഹം 1970ല്‍ സി ഐടിയു സെക്രട്ടറിയായി.
1978ല്‍ സിപിഎം കേന്ദ്ര സമിതിയംഗമായി. 1990ല്‍ സിഐടിയു ജനറല്‍ സെക്രട്ടറിയും 1999ല്‍ പ്രസിഡന്റുമായി. 1998ലാണു സിപിഎം പൊളിറ്റ് ബ്യൂറോയിലെത്തിയത്. പുനെ സര്‍വകലാശാലയില്‍ നിന്നു എംഎയും ഗോഖലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സില്‍ നിന്ന് ഡോക്ടറേറ്റും പാന്ഥെ നേടിയിട്ടുണ്ട്.












Click it and Unblock the Notifications