7000 രൂപയ്ക്ക് ടാബ്‌ലറ്റ് മൊബൈല്‍

റിലയന്‍സ് കമ്യൂണിക്കേഷനും ഭാരതി എയര്‍ടെല്ലുമാണ് പോരാട്ടത്തില്‍ മുന്നില്‍. റിലയന്‍സ് 12999 രൂപയുടെ മോഡല്‍ അവതരിപ്പിച്ചപ്പോള്‍ 9999ന്റെ മോഡലുമായി എയര്‍ടെല്‍ രംഗത്തെത്തി.
പ്രമുഖ ചൈനീസ് കമ്പനികളായ ഹുവായിയും ജിഫൈവും ഈ പോരാട്ടത്തില്‍ കക്ഷിചേര്‍ന്നു. ജിഫൈവിന്റെ വില 10000 രൂപമാത്രമാണ്. മോട്ടോറോള സൂം ത്രിജി എന്ന 33000 രൂപയുടെ മോഡലിലുള്ള ഒട്ടുമിക്ക കാര്യങ്ങളും ഇതിലുണ്ട്.
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി ആക്‌സസ് കമ്യൂണിക്കേഷന്‍ സിസ്റ്റംസ് ആണ് വിലയുടെ കാര്യത്തില്‍ എല്ലാവരെയും ഞെട്ടിച്ചത്. 6999 രൂപമാത്രമാണ് വില.
ഇന്ത്യയിലെ മറ്റു കമ്പനികളായ ലാവ, മൈക്രോമാക്‌സ്, സെന്‍, ഒലിവ്, ഫ്‌ളൈ കമ്പനികളും ടാബ്‌ലറ്റുകളുമായി ഉടനെ വിപണിയിലെത്തും. ഫ്‌ളൈ 8000 രൂപയുടെ മോഡലാണ് മുന്നോട്ടുവയ്ക്കുന്നത്.












Click it and Unblock the Notifications