കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസും റൗഫും ചര്‍ച്ച ചെയ്തത് വിഭാഗീയത?

  • By Lakshmi
Google Oneindia Malayalam News

Rauf
കൊച്ചി: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വിവാദവ്യവസായി കെ എ റൗഫുമായി നടത്തി കൂടിക്കാഴ്ചയിലെ ചര്‍ച്ചാവിഷയം സിപിഎം വിഭാഗീയതയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

റൗഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാര്‍ട്ടിയിലെ ചിലരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിഎസ് തന്നോട് ആവശ്യപ്പെട്ടതായി റൗഫ് പറയുന്നതിന്റെ ടെലിഫോണ്‍ ടേപ്പ് ഒരു ചാനലിന് ലഭിച്ചു.

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ നല്‍കിയ അഴിമതിക്കേസിലെ പരാതി പിന്‍വലിപ്പിക്കാനും ഐസ്‌ക്രീം കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കാനും താന്‍ തയാറാണെന്നും റൌഉൌഫ് സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. മലപ്പുറത്തെ ഒരു അധ്യാപകനുമായിട്ടാണ് റൗഫ് ഫോണില്‍ ഇക്കാര്യം സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഐസ്‌ക്രീം കേസ് അന്വേഷണത്തില്‍ ഈ സംഭാഷണങ്ങള്‍ വഴിത്തിരിവായേക്കും.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് ചര്‍ച്ച ചെയ്യാനാണ് വിഎസും റൗഫും ഇടക്കിടെ കൂടിക്കാഴ്ച നടത്തുന്നതെന്നായിരുന്നു പൊതുവേയുള്ള ധാരണ എന്നാല്‍ ഈ ടേപ്പ് പുറത്തായതോടെ ഇവരുടെ ലക്ഷ്യം വെളിപ്പെട്ടിരിക്കുകയാണ്.

വിഎസിനെ കണ്ടതിനു ശേഷം ഇതുസംബന്ധിച്ചു റൗഫ് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ സിഡി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇത് ഐസ്‌ക്രീം കേസ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് മേധാവി വിന്‍സണ്‍പോളിന് കൈമാറിയിട്ടുണ്ട്.

റൗഫിന്റെ സംഭാഷണത്തിലുള്ള കാര്യങ്ങള്‍ ശരിയാണെങ്കില്‍ സമ്മേളനങ്ങള്‍ അടുത്തിരിക്കുന്ന വേളയില്‍ അത് സിപിഎമ്മില്‍ വലിയ പൊട്ടിത്തെറിയ്ക്ക് വഴിവച്ചേയ്ക്കും. തിങ്കളാഴ്ച രാവിലെയായിരുന്നു തൃശൂരിലെ രാമനിലയത്തില്‍ അച്യുതാനന്ദനും റൗഫും കൂടിക്കാഴ്ച നടത്തിയത്.

English summary
Reports says that Opposition leader VS Achuthanandan and industrialist KA Rauf discussed about the faction feud in CPM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X