കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിന്നലേറ്റ് നാലാനകള്‍ ചരിഞ്ഞു

  • By Ajith Babu
Google Oneindia Malayalam News

4 elephants found killed due to lightening
പച്ചക്കാനം: പെരിയാര്‍ കടുവാ സങ്കേതത്തില്‍പ്പെട്ട പച്ചക്കാനം വനമേഖലയിലെ വരയാടുംകൊക്കയില്‍ നാല് ഇടിമിന്നലേറ്റ് ചരിഞ്ഞു. 20 വയസ് പ്രായംവരുന്ന പിടിയും മോഴയും ഒന്നര വയസുവീതം പ്രായമുള്ള രണ്ടു കുട്ടിക്കൊമ്പന്‍മാരുമാണു ചരിഞ്ഞത്. 17ന് ഉച്ചകഴിഞ്ഞ് പച്ചക്കാനംമേഖലയില്‍ ശക്തമായ ഇടിമിന്നല്‍ ഉണ്ടായിരുന്നതായി വനംവകുപ്പ് അധികൃതര്‍ പറയുന്നു. ചരിഞ്ഞ ആനകളുടെ പുറത്ത് മാരകമായ പൊള്ളലും ഏറ്റിട്ടുണ്ട്.

മിന്നലേറ്റതിന്റെ ആഘാതത്തില്‍ അമ്പതു മീറ്റര്‍ പുല്ലുമേട് കൊക്കയില്‍ നിന്ന് ഉരുണ്ടു ചതുപ്പു നിലത്തില്‍ എത്തിയ നിലയിലാണ് ആനകളുടെ ജഡം കിടന്നത്. രാവിലെ ഫോറസ്റ്റ് വാച്ചര്‍മാരാണ് ആനകളുടെ ജഡം കണ്ടത്. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വെറ്ററിനറി ഡോക്ടര്‍ ശനിയാഴ്ച ആനകളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ഗൂഡ്രിക്കല്‍ റേഞ്ചിലെ പ്ലാപ്പളളി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് വരയാടിന്‍കൊക്ക. സമൃദ്ധമായി പുല്ലുകളും മറ്റും തിങ്ങിവളരുന്നതിനാല്‍ ഇവിടെ കാട്ടുപോത്തിന്‍ കൂട്ടങ്ങളും മ്ലാവിന്‍കൂട്ടങ്ങളും ആനകളും മേയുന്ന സ്ഥലമാണ്. ഉയര്‍ന്ന പ്രദേശമായതിനാല്‍ വന്യമൃഗങ്ങള്‍ക്ക് ഇടിമിന്നല്‍ ഏല്‍ക്കാന്‍ സാധ്യത ഏറെയാണ്.

കേരളത്തിലെ ഏറ്റവും വലിയ ആനസംരക്ഷണ കേന്ദ്രം കൂടിയാണ് ഗൂഡ്രിക്കല്‍ റേഞ്ച്. ഓരോവര്‍ഷവും ഇടിമിന്നല്‍ ഏറ്റും വൈദ്യുതാഘാതം ഏറ്റും മുപ്പതോളം ആനകളാണ് ഇവിടെ ചരിയുന്നത്.

English summary
Carcasses of four elephants were found in Gavi forests in the Ranni Division of Pathanamthitta district today, forest department sources said.Two of them were adults and the others calves as per initial reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X