കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടേപ്പിലെ ശബ്ദം തന്റേതു തന്നെയാണെന്ന് റൗഫ്

  • By Nisha Bose
Google Oneindia Malayalam News

K A Rauf
കോഴിക്കോട്: ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത ടേപ്പിലെ ശബ്ദം തന്റേതു തന്നെയാണെന്ന് വിവാദ വ്യവസായി കെഎ റൗഫ് വെളിപ്പെടുത്തി. ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നുവെന്ന കാര്യം മുന്‍പേ മനസ്സിലാക്കിയിരുന്നുവെന്നും റൗഫ് പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റൗഫ്.

ഐസ്‌ക്രീം കേസ് ഒത്തുതീര്‍ക്കുന്നതിനായി പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ള ലീഗ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നതായും റൗഫ് വെളിപ്പെടുത്തി.

എന്നാല്‍ ടേപ്പിലെ പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് വിഎസുമായുള്ള തന്റെ കൂടിക്കാഴ്ചയെ സിപിഎമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടി ശ്രമിക്കുകയാണെന്നും റൗഫ് ആരോപിച്ചു. ഇതിന് ഒരു ചാനലിന്റെ പിന്തുണയുമുണ്ട്.

നിസാരനായ ഒരാളോട് സംസാരിച്ച ചെറിയ കാര്യത്തെ വലിയ വാര്‍ത്തയാക്കി മാറ്റുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. വിഎസ് തന്നെ സന്ദര്‍ശിക്കുന്നതിന് മുന്‍പും ഉന്നതരായ സിപിഎം നേതാക്കള്‍ തന്നെ വന്നു കണ്ടിരുന്നുവെന്നും റൗഫ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വിവാദവ്യവസായി കെ എ റൗഫുമായി നടത്തി കൂടിക്കാഴ്ചയിലെ ചര്‍ച്ചാവിഷയം സിപിഎം വിഭാഗീയതയായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ഓഡിയോ ഒരു ടിവി ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു.

English summary
KA Rauf, who had made stunning revelations against PK Kunhalikutty in the Ice Cream Parlour Case, told media that audio tape containing his conversation is original.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X