കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വട്ടേഷന്‍ ആക്രമണം: 3 വിദ്യാ‍ര്‍ഥികളെ പുറത്താക്കി

  • By Ajith Babu
Google Oneindia Malayalam News

പത്തനംതിട്ട: ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളവരെന്ന പേരില്‍ പോലീസ് കേസെടുത്തിരിക്കുന്ന ഒരു വിദ്യാര്‍ഥിനി ഉള്‍പ്പെടെ മൂന്നുപേരെ റാന്നി സെന്റ് തോമസ് കോളജില്‍നിന്നു പുറത്താക്കി.

കോളെജിലെ മൂന്നാംവര്‍ഷ ടൂറിസം ബിരുദ വിദ്യാര്‍ഥികളായ വടശേരിക്കര ഇടത്തറമുക്ക് നടുവത്തുമുക്ക് റോഷന്‍ (ഡേവിഡ്), നാരങ്ങാനം കണമുക്ക് പൊട്ടന്‍മല യില്‍ അരുണ്‍, റാന്നി വടവുപറമ്പില്‍ മിത്ര സൂസന്‍ ഏബ്രഹാം എന്നിവരെയാണു പുറത്താക്കിയത്. റോഷനും അരുണും റിമാന്‍ഡിലാണ്. ഒളിവിലായിരുന്ന മിത്ര മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

കോളജിലെ വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് റാന്നി മുക്കാലുമണ്‍ ചക്കാനക്കുഴിയില്‍ ലിജുവിനെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ പ്രതികളാക്കപ്പെട്ടതിന്റെ പേരിലാണ് നടപടി. മിത്രയുടെ സഹായത്തോടെ ലിജുവിനെ വിളിച്ചുവരുത്തിയാണ് ക്വട്ടേഷന്‍ സംഘം ആക്രമണം നടത്തിയത്.

English summary
In a shocking case of goons attack in an college at Pathanamthitta, three Degree students have been dismissed from the college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X