സിന്തറ്റിക്ക് ഐസ്‌ക്രീമിനെ സൂക്ഷിയ്ക്കുക

പാലും മധുരവും മുട്ടയും മറ്റും ചേര്‍ത്തുണ്ടാക്കുന്ന ഐസ്‌ക്രീം സ്റ്റെബിലൈസ് ചെയ്യാനായി പെക്റ്റിന്‍, അഗര്‍, പ്രോപ്പിലീന്‍ തുടങ്ങിയ സ്റ്റെബിലൈസിംഗ് ഏജന്റുകള്‍ 0.5% വരെ അനുവദനീയമാണ്. എന്നാല്‍ അംഗീകാരമില്ലാത്ത ഉത്പാദകര്‍ സ്റ്റെബിലൈസിംഗ് ഏജന്റുകള്‍ മാത്രം കുറുക്കി തണുപ്പിച്ച് ഐസ്‌ക്രീം എന്ന പേരില്‍ സ്‌കൂളുകള്‍ക്കു മുന്നിലും, ബീച്ചിലും, പാര്‍ക്കിലും ഉത്സവസ്ഥലത്തും വില്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അവ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്.
കേരളത്തില്‍ നടത്തിയ പരിശോധനകളില്‍ ഇതുവരെ പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെങ്കിലും ഐസ്‌ക്രീം വാങ്ങുമ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു. ഇത്തരം ഐസ്‌ക്രീമുകള്‍ക്കെതിരെ ജാഗ്രത പാലിക്കാനും അടിയന്തര നടപടി സ്വീകരിക്കാനും ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.












Click it and Unblock the Notifications