റൗഫ് ഒന്നും ആവശ്യപ്പെട്ടിട്ടില്ല: വിഎസ്

വിഭാഗീതയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ചിലര്‍ക്കെതിരെ ചില വെളിപ്പെടുത്തലുകള്‍ നടത്താന്‍ റൗഫിനോട് വിഎസ് ആവശ്യപ്പെട്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ചില മാധ്യമങ്ങളില്‍ വന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയിലെ വിഭാഗീയതയെക്കുറിച്ച് റൗഫുമായി താന്‍ സംസാരിച്ചിട്ടില്ല. താന്‍ അങ്ങിനെ ചെയ്തുവെന്ന് റൗഫ് പറയുമെന്ന് തോന്നുന്നില്ല. ചാനലുകളുമായി ചേര്‍ന്ന് ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ട്‌വി.എസ് ആരോപിച്ചു.
കാസര്‍ക്കോട് കലാപത്തെക്കുറിച്ച് അന്വേഷിച്ച നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത് കുഞ്ഞാലിക്കുട്ടിയാണ്. കാസര്‍ക്കോട്ട് ലീഗ് കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന പോലീസിന്റെ വെളിപ്പെടുത്തലില്‍ നിന്ന് ശ്രദ്ധ തിരിക്കുവാനാണ് തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നതെന്ന് വി.എസ് ആരോപിച്ചു.
ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നുകൊണ്ടിരിയ്ക്കുകയാണ്. കൊച്ചു പെണ്‍കുട്ടികളെ എങ്ങിനെയൊക്കെയാണ് ഉപയോഗിച്ചതെന്നും ചില പെണ്‍കുട്ടികള്‍ തീവണ്ടിയ്ക്കുമുന്നില്‍ ചാടി മരിച്ചതെങ്ങനെയാണെന്നും ഉള്‍പ്പടെയുള്ള കാര്യങ്ങളുടെ തെളിവുകളും രേഖകളും സര്‍ക്കാരിന്റെ മുന്നിലുണ്ട്. ഈ കേസുകളില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ പോലീസുകാരെയും ജഡ്ജിമാരെയും എങ്ങിനെയാണ് സ്വാധീനിച്ചതെന്നതിനും തെളിവുകളുണ്ട്. ഇതൊന്നും ആര്‍ക്കും പെട്ടെന്ന് മായ്ക്കാനാവില്ല.
കുഞ്ഞാലിക്കുട്ടിയുടെ ജാലവിദ്യകളൊന്നും എന്റെയടുത്ത് ചെലവാകില്ലെന്നും വിഎസ് പറഞ്ഞു. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചതോടെ കുഞ്ഞാലിക്കുട്ടി പരിഭ്രാന്തനായിരിക്കുകയാണ്. മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും വി.എസ് ആരോപിച്ചു.
അഴിമതിയ്‌ക്കെതിരെ സമരം നടത്തുന്ന അന്നാ ഹസാരെയ്ക്ക് രാഷ്ട്രീയമില്ലെന്ന് വി.എസ് പറഞ്ഞു. ഹസാരെയുടെ സമരം രണ്ടാം സ്വാതന്ത്ര്യസമരമായി ജനങ്ങള്‍ ഏറ്റെടുത്തു. കേന്ദ്രസര്‍ക്കാരിന് ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടിവരും.
എം.കെ.പാന്ഥെയുടെ നിര്യാണത്തില്‍ വി.എസ്.അനുശോചിച്ചു. പാന്ഥെയുടെ മരണത്തില്‍ തനിക്ക് കടുത്ത ദു:ഖമുണ്ട്. തൊഴിലാളി വര്‍ഗത്തിന്റെ പോരാളിയായിരുന്നു അദ്ദേഹം. തൊഴിലാളിവര്‍ഗ പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിച്ച നേതാവാണ് അദ്ദേഹംവി.എസ് പറഞ്ഞു.












Click it and Unblock the Notifications