കുഞ്ഞാലിക്കുട്ടി തന്നെ കണ്ടിരുന്നു: എംഎ നിസാര്‍

നിഷ്പക്ഷനായ ഒരു ഇടനിലക്കാരന്‍ എന്ന നിലയിലാണ് ഇക്കാര്യത്തിന് തന്നെ തിരഞ്ഞെടുത്തതെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ദൗത്യവുമായി പാണക്കാട് തങ്ങളെ പോയി കാണണമെന്നായിരുന്നു നിര്‍ദേശം. മുസ്ലീങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ സിപിഎമ്മാണ് നല്ലതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് താന്‍ അഭിപ്രായമൊന്നും പറഞ്ഞില്ലെന്നും നിസാര്‍ പറഞ്ഞു.
കവടിയാറിലുള്ള വീട്ടില്‍ വന്നാണ് കുഞ്ഞാലിക്കുട്ടി തന്നെ കണ്ടത്. കോഴിക്കോട് ജില്ലാ ജഡ്ജിയായ പത്മനാഭനോടും സുഗതകുമാരിയോടും ചില കാര്യങ്ങള്‍ സംസാരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടുവെന്ന് നിസാര്‍ പറഞ്ഞു. എന്നാല്‍ അത് എന്താണെന്ന് വെളിപ്പെടുത്താന്‍ ഇപ്പോള്‍ തയ്യാറല്ലെന്നും നിസാര്‍ അറിയിച്ചു.












Click it and Unblock the Notifications