ഉമ്മന്‍ചാണ്ടിയുടെ മുറിയില്‍ യുവതി അതിക്രമിച്ചുകയറി

രണ്ട് കുട്ടികളുമായെത്തിയ യുവതി പ്രകോപനപരമായ പരാമര്‍ശങ്ങളുമായി മുഖ്യമന്ത്രിയുടെ മുറിയിലേക്ക് കയറുകയായിരുന്നു. രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പളളി തോട്ടയ്ക്കാട് സ്വദേശിനിയാണ് യുവതി.
പരാതിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതിനാല്‍ യുവതിയെ പിന്നീട് വെറുതെ വിട്ടു. ഏതാനും നാള്‍ മുന്‍പ് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കസേരയില്‍ 'പ്രധാനമന്ത്രി'യെന്നവകാശപ്പെട്ട് ഒരാള്‍ കയറിയിരുന്നതും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഈ സംഭവം.












Click it and Unblock the Notifications